ഐ എൻ എസ് കൊൽക്കത്ത കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് എത്തി.
ഇന്ത്യൻ നാവിക സേന പടക്കപ്പൽ കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത്.
കുവൈറ്റ്:
ഇന്ത്യൻ നാവിക സേന പടക്കപ്പലായ ഐ എൻ എസ് കൊൽക്കത്ത കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് എത്തി. കൊറോണ വൈറസ് നേരിടുന്നതിന്റെ ഭാഗമായി കുവൈറ്റ് സർക്കാർ ഇന്ത്യക്ക് സഹായമായി പ്രഖ്യാപിച്ച ചികിത്സാ സാമഗ്രികൾ കൊണ്ടു പോകുന്നതിനാണു കപ്പൽ കുവൈറ്റിൽ എത്തിയിരിക്കുന്നത്.
കുവൈറ്റ് സർക്കാർ നൽകിയ 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ ക്രയോജനിക് ടാങ്കുകൾ വഹിച്ചു കൊണ്ടു പോകുന്ന കപ്പലിൽ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച 500 ഓക്സിജൻ സിലിണ്ടറുകളും 4 ഓക്സിജൻ ഉപകരണങ്ങളും കയറ്റി അയക്കും. കുവൈറ്റ് പ്രഖ്യാപിച്ച ചികിത്സാ സഹായത്തിന്റെ ഭാഗമായുള്ള സാമഗ്രികൾ വഹിച്ച് കുവൈറ്റ് വ്യോമ സേനയുടെ വിമാനവും ഇന്ന് കാലത്ത് ന്യൂ ഡൽഹിയിൽ എത്തി.