എടവിലങ് പഞ്ചായത്തിന് ദേശീയ പുരസ്കാരം.

കേന്ദ്രസർക്കാരിന്റെ ഗ്രാമപഞ്ചായത്ത് ഡെവലപ്പ്മെന്റ് പ്ലാൻ(ജിപിഡിപി) ദേശീയ പുരസ്കാരം എടവിലങ്‌ പഞ്ചായത്തിന്.

കൊടുങ്ങല്ലൂർ: കേന്ദ്രസർക്കാരിന്റെ ഗ്രാമപഞ്ചായത്ത് ഡെവലപ്പ്മെന്റ് പ്ലാൻ(ജിപിഡിപി) ദേശീയ പുരസ്കാരം എടവിലങ്‌ പഞ്ചായത്തിന്. 2019-2020 വാർഷിക പദ്ധതി രൂപവത്കരണ പ്രവർത്തനങ്ങൾക്കും നിർവഹണത്തിനുമാണ് എടവിലങ്ങ് പഞ്ചായത്ത് ഈ അവാർഡിന് അർഹമായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നടത്തിയ ഘട്ടം ഘട്ടമായുള്ള പരിശോധനകൾക്ക് ശേഷമാണ് എടവിലങ്ങ് പഞ്ചായത്തിനെ ഈ അവാർഡിനായി തിരഞ്ഞെടുത്തത്.

Related Posts