എൻ കെ അക്ബർ എം എൽ എയുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു.

ഗുരുവായൂർ :

എൻ കെ അക്ബർ എം എൽ എയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കുള്ള ജനകിയ കേന്ദ്രമായി എം എൽ എ ഓഫീസ് മാറുമെന്ന് രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനായ ബേബി ജോൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗുരുവായൂരിൻ്റെ മികച്ച വികസന പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ ആവശ്യങ്ങൾക്കും ആശ്രയമാകുന്ന ഇടമാകണം എം എൽ എ ഓഫീസ് എന്നും അദ്ദേഹംഓർമപ്പെടുത്തി. ചാവക്കാട് നഗരസഭ ഓഫീസ് കെട്ടിടത്തിൽ താഴത്തെ നിലയിലാണ് എം എൽ എ ഓഫീസ് പ്രവർത്തിക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേർസൺ ഷീജ പ്രശാന്ത്  അധ്യഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, ടി ടി ശിവദാസ്, പി ടി കുഞ്ഞിമുഹമ്മദ്, അഡ്വ പി മുഹമ്മദ് ബഷീർ, എം പി ഇക്ബാൽ, ഇ പി സുരേഷ് കുമാർ, കെ ഷാഹു, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Posts