ഒല്ലൂക്കരയിൽ നാല് ഗ്രാമപഞ്ചായത്തുകള്‍ക്ക് പള്‍സ് ഓക്‌സി മീറ്ററുകള്‍ വിതരണം ചെയ്തു.

ആദ്യ ഘട്ടത്തില്‍ രോഗികളുടെ എണ്ണം കൂടുതലുള്ള കുടുംബത്തിനും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും നൽകും.

തൃശ്ശൂർ:

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാലു ഗ്രാമപഞ്ചായത്തുകള്‍ക്ക് പള്‍സ് ഓക്‌സി മീറ്ററുകള്‍ വിതരണം ചെയ്തു. നടത്തറ, പാണഞ്ചേരി, മാടക്കത്തറ, പുത്തൂര്‍ എന്നീ പഞ്ചായത്തുക്കള്‍ക്ക് 200 പള്‍സ് ഓക്‌സി മീറ്ററുകള്‍ വീതം ആകെ 800 എണ്ണമാണ് കൈമാറിയത്. 10 പള്‍സ് ഓക്സി മീറ്ററുകള്‍ വീതം ഓരോ വാര്‍ഡിനും ലഭ്യമാക്കും. കൊവിഡ് ബാധിതരില്‍ ഓക്സിജന്റെ അളവ് പരിശോധിക്കാനും അടിയന്തര ചികിത്സ ലഭ്യമാക്കാനും സൗകര്യമൊരുക്കുന്നതിനാണ് പള്‍സ് ഓക്സി മീറ്ററുകള്‍ നല്‍കിയത്. രോഗികളുടെ എണ്ണം കൂടുതലുള്ള കുടുംബത്തിനും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ഇവ നല്‍കുക.

Related Posts