കൈപ്പിള്ളിയിൽ വിദ്യാർത്ഥികൾക്ക് കോൺഗ്രസിന്റെ ആദരവ്.
അരിമ്പൂർ:
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ് വാർഡ് കമ്മിറ്റി ട്രോഫിയും, ക്യാഷ് അവാർഡും നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത മോഹൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് അനസ് കൈപ്പിള്ളി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ദീപു കളത്തിപ്പറമ്പിൽ, അലക്സ് പ്ലാക്കൻ, വിഷ്ണു പ്രസാദ്, ലീന എബ്രഹാം, സിന്റോ എന്നിവർ പങ്കെടുത്തു.
മണികണ്ഠൻ കുറുപ്പത്ത്.