ഗുരുവായൂരപ്പന്റെ നടയിലെ അഭയാർത്ഥികൾക്ക് കൂട്ട പരിശോധന.

ഗുരുവായൂർ ക്ഷേത്രനടയിൽ കഴിയുന്ന വയോധികരെയും അലഞ്ഞു നടക്കുന്നവരെയും കൂട്ട കൊവിഡ്പരിശോധന നടത്തും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ കഴിയുന്ന വയോധികരെയും അലഞ്ഞു നടക്കുന്നവരെയും കൊണ്ടുവന്ന് കൂട്ടപരിശോധന നടത്തുമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പത്ര സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ ലോക്ഡൗണിൽ ഇത്തരം ആളുകൾക്ക് താമസിക്കാൻ കേന്ദ്രം ഒരുക്കുകയും ഭക്ഷണം എത്തിക്കുകയും ചെയ്തിരുന്നു. ഭൂരിഭാഗം ആളുകളെയും അവരുടെ നാടുകളിലേക്ക് അയച്ചു. എന്നാൽ അടുത്തിടെ ഏതാനും പേർവീണ്ടും ക്ഷേത്ര നടയിൽ എത്തിയിരിക്കുകയാണ്.

സാമ്പത്തികമായി പ്രയാസപ്പെടുന്ന കൊവിഡ് രോഗികളുടെ വീടുകളിലേക്ക് ജനകീയ ഹോട്ടൽ മുഖേന സൗജന്യഭക്ഷണ എത്തിക്കുമെന്നും നഗരസഭ പരധിയിൽ ഇതുവരെ 600 പോസിറ്റീവ് കേസുകളാണ് ഉള്ളതെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർമാൻ അനീഷ ഷനോജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി എ എസ് മനോജ്, നഗരസഭ സെക്രട്ടറി കെ എം ഷിബു, ഹെൽത്ത് സൂപ്പർവൈസർ സജീവ് എന്നിവരും പങ്കെടുത്തു.

Related Posts