ഗുരുവായൂരപ്പന്റെ വിഷുക്കണി ദർശനം നാളെ; നാലമ്പലത്തിലേക്ക് പ്രവേശനമില്ല.

ഗുരുവായൂരപ്പന്റെ വിഷുക്കണി ദർശനം നാളെ പുലർച്ചെ രണ്ടരക്ക്; ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല.

ഗുരുവായൂർ:

ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണിദർശനം ബുധനാഴ്‌ച പുലർച്ചെ രണ്ടരയ്ക്ക്. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. രണ്ടരക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. നാലമ്പലത്തിന് പുറത്തുനിന്ന് തൊഴാൻ സൗകര്യമുണ്ടാകും. ചൊവ്വാഴ്‌ച രാത്രി അത്താഴപ്പൂജയ്ക്കുശേഷം കീഴ്ശാന്തിക്കാർ ശ്രീലകത്ത് വിഷുക്കണിയൊരുക്കും. ബുധനാഴ്‌ച പുലർച്ചെ 2.15-ന് മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് ഗുരുവായൂരപ്പനെ കണികാണിച്ച് തൃക്കൈയിൽ വിഷുക്കൈനീട്ടം സമർപ്പിക്കും. വിഷുനാളിൽ ഗുരുവായൂരപ്പന് ഉച്ചപ്പൂജയ്ക്ക് വിശേഷവിഭവ നിവേദ്യങ്ങളുണ്ടാകും. രാത്രി വിഷുവിളക്കും നടക്കും. 

Related Posts