ഇന്ത്യയുടെ 48ാംമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു.
ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു.
48ാംമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു. ഇന്ന് 11 മണിയോടെയാണ് രാഷ്ട്രപതിക്ക് മുന്നില്‍ എന്‍ വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് പ്രത്യേക സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആളുകളെ ക്രമീകരിച്ചാണ് പങ്കെടുപ്പിച്ചത്. 2022 ഓഗസ്റ്റ് 26 വരെ 16 മാസമാണ് എൻ വി രമണയുടെ കാലാവധി. കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും. റഫാൽ, ജമ്മു കശ്മീർ , സിഎഎ - എൻആർസി അടക്കമുള്ള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എൻ വി രമണ പരിഗണിക്കും.