ചാഴൂർ പഞ്ചായത്തിൽ 'എന്റെ നാട്ടിക എന്റെ അഭിമാനം' പദ്ധതിയിലൂടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ കൈമാറി.

ചാഴൂർ :
ചാഴൂർ പഞ്ചായത്തിലെ പത്താം വാർഡിൽ താമസിക്കുന്ന പ്രവീൺ പ്രസന്ന ദമ്പതികളുടെ നാലാം ക്ലാസ്സിൽ പഠിക്കുന്ന പാർവതിക്ക് ഓൺലൈൻ പഠന സഹായത്തിന് മൊബൈൽ ഫോൺ നൽകി. 'എന്റെ നാട്ടിക എന്റെ അഭിമാനം' പദ്ധതിയിലൂടെ അഡ്വക്കേറ്റ് സുനിൽ ലാലൂർ മൊബൈൽ ഫോൺ കൈമാറി. ചടങ്ങിൽ ജി എൽ പി സ്കൂൾ അധ്യാപിക ജോഫി, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി കെ ഇബ്രാഹിം, വാർഡ് മെമ്പർ ഷീബ ഫ്രാൻസിസ്, ചേർപ്പ് ബ്ലോക്ക് ഭാരവാഹികളായ രാജേഷ്, പ്രജാനന്ദൻ, മണ്ഡലം ഭാരവാഹികളായ ഷൈജു സായിറാം, അബ്‌ദുള്ള, ജോൺ ജേക്കബ്, ഫ്രാൻസിസ്, നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.