അഴീക്കോട് മുനമ്പം ജങ്കാർ സർവീസുകൾ നിർത്തിവെച്ചു.
ജങ്കാർ സർവീസുകൾ നിർത്തിവെച്ചു.
By NewsDesk
അഴീക്കോട്:
തൃശ്ശൂർ എറണാകുളം ജില്ലകളുടെ തീരമേഖലയെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം ജങ്കാർ സർവീസുകൾ നിർത്തിവെച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. തൃശൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള അഴീക്കോട് മുനമ്പം ജങ്കാർ സർവീസ് ആ മേഖയിലെ ജനങ്ങളുടെ പ്രധാന യാത്രാ മാർഗമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുനമ്പം ഫിഷിംഗ് ഹാർബർ ദിവങ്ങൾക്കു മുൻപ് അടച്ചിരുന്നു.