ജനശതാബ്ദി എക്സ്പ്രസ് ചൊവ്വാഴ്ച ഓട്ടം നിർത്തും.

നിർത്തുന്നത് വൻ വരുമാന നഷ്ടത്തെത്തുടർന്ന്.

തൃശ്ശൂർ:

ലോക്കഡൗണിൽ വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നതോടെ രണ്ടാഴ്ച മുമ്പ് വീണ്ടും സർവീസ് ആരംഭിച്ച കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്സ്പ്രസ് വൻ വരുമാന നഷ്ടത്തെത്തുടർന്ന് ചൊവ്വാഴ്ച ഓട്ടംനിർത്തും. പിന്നാലെ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്പ്രസിന്റെ ഓട്ടവും നിലയ്ക്കും. 15 ദിവസത്തിനുശേഷം പുനരാലോചിക്കും.

ലോക്‌ഡൗണിന്റെ തുടക്കത്തിൽ ഭൂരിഭാഗം തീവണ്ടികളും നിർത്തിയപ്പോഴും ഈ വണ്ടികൾ ഓടിച്ചിരുന്നു. എന്നാൽ, സംസ്ഥാനമൊട്ടാകെ നിശ്ചലമായപ്പോൾ യാത്രക്കാരുടെ എണ്ണം മൂന്നുശതമാനത്തിലേക്കായി. 1080 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ വണ്ടിയിൽ കഴിഞ്ഞയാഴ്ച മിക്ക ദിവസങ്ങളിലും 30-നും 50-നും ഇടയ്ക്ക് യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. ജനശതാബ്ദി ഒരുദിവസം സർവീസ് നടത്താൻ ശരാശരി നാലുലക്ഷം രൂപയാണ് ചെലവ്. കഴിഞ്ഞയാഴ്ച മുഴുവൻ 30,000-ൽ താഴെയായിരുന്നു ദിവസവരുമാനം. നഷ്ടം പെരുപ്പിക്കേണ്ട എന്ന വിലയിരുത്തലിലാണ് ഓട്ടംനിർത്താൻ തീരുമാനിച്ചത്.

Related Posts