ഡോണയുടെ ഓർമ്മകൾക്ക് ഒരു വർഷം.

ഡോണയുടെ ഓര്‍മ ദിനത്തോടനുബന്ധിച്ച് കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപസംഭാവന നൽകി.

തൃശ്ശൂർ: പെരിങ്ങോട്ടുകരയിൽ വെച്ച് ഒരു വര്‍ഷം മുമ്പ് 108 ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട നേഴ്‌സ് ഡോണയുടെ ഓര്‍മ ദിനത്തോടനുബന്ധിച്ച് കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി. ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്താനിരുന്ന ചടങ്ങുകൾ ഒഴിവാക്കി ആ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി കുടുംബം മാറ്റിവെയ്ക്കുകയായിരുന്നു.

ഡോണയുടെ പിതാവ് താണിക്കല്‍ ചമ്മണത്ത് വര്‍ഗ്ഗീസും സഹോദരന്‍ വിറ്റോയും ചേര്‍ന്ന് ദുരിതാശ്വാസനിധിയിലേക്കുള്ള തുക കൈമാറി. കഴിഞ്ഞ മെയ് നാലിനാണ് അത്യാസന്ന നിലയിലുള്ള രോഗിയുടെഅടുത്തേക്ക് പോകുന്ന വഴി 108 ആംബുലൻസ് മറിഞ്ഞ് പെരിങ്ങോട്ടുകര സ്വദേശിനി ഡോണ മരിച്ചത്. അന്തിക്കാട് ആശുപത്രിയിൽ മെഡിക്കല്‍ ടെക്‌നീഷ്യയായിരുന്നു. ജോലി കിട്ടി ഒരു മാസത്തിനുള്ളിൽ നടന്ന അപകടത്തില്‍ ഡോണ മരണപ്പെട്ടത് കുടുംബത്തിനെയും നാടിനെയും കണ്ണീരിലാഴ്ത്തിയിരുന്നു. മകളുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച്‌ കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പിതാവ് വര്‍ഗ്ഗീസ് പ്രതികരിച്ചു. പെരിങ്ങോട്ടുകരയിലെ സ്വകാര്യ ഡയാലിസിസ് യൂണിറ്റിനും കുടുംബം തുക സംഭാവന ചെയ്തു. മകളുടെ ഓര്‍മദിവസമായ മെയ് നാലിന് ഡയാലിസിസിന് എത്തുന്നവര്‍ക്ക് തികച്ചും സൗജന്യമായി നടത്താനുള്ള സംഭാവനയാണ് കുടുംബം നല്‍കിയത്.

Related Posts