തൃപ്രയാർ പ്രതിഷ്ഠാദിനം ഇന്ന് ആഘോഷിക്കും.
തൃപ്രയാർ; പ്രതിഷ്ഠാദിനം ഇന്ന്.
തൃപ്രയാർ:
തിങ്കളാഴ്ച ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് മൂന്നുനേരം മേളത്തോടെ ശീവേലി എഴുന്നള്ളിപ്പ് നടക്കും. ഒരു ആന മാത്രമേ എഴുന്നള്ളിപ്പിനുണ്ടാകൂ. ബ്രഹ്മ കലശാഭിഷേകം, കളഭച്ചാർത്ത്, രാത്രി വിളക്കിനെഴുന്നള്ളിപ്പ്,വിളക്കാചാരം, ഇടയ്ക്ക പ്രദക്ഷിണം എന്നിവ നടക്കും. ദേവസ്വം ദേവീദാസൻ തേവരുടെ സ്വർണക്കോലം വഹിക്കും.കൊവിഡ് പശ്ചാത്തലത്തിൽ പ്രതിഷ്ഠാദിന പരിപാടികൾ ചടങ്ങുകൾ മാത്രമായി നടത്തും. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പദ്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.