നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.

പ്രമുഖ നടനും തിരക്കഥാകൃത്തും നാടക പ്രവർത്തകനും ആയിരുന്ന പി ബാലചന്ദ്രൻ (70) അന്തരിച്ചു.

പ്രമുഖ നടനും തിരക്കഥാകൃത്തും നാടക പ്രവർത്തകനും ആയിരുന്ന പി ബാലചന്ദ്രൻ (70) അന്തരിച്ചു. പുലർച്ചെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്‌തിഷ്‌ക ജ്വരത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സംസ്കാരം വൈകീട്ട് 3 ന് വസതിയിൽ വെച്ച് നടക്കും. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബാലചന്ദ്രൻ നടൻ, എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകൻ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകൻ ആയിരുന്നു.1991ൽ മോഹൻലാൽ ചിത്രമായ അങ്കിൾബണ്ണിനു തിരക്കഥയെഴുതിയാണ് സജീവ സിനിമാജീവിതത്തിനു തുടക്കമിട്ടത്. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം നേടിയ‘ ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തു. പിന്നാലെ ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, അഗ്നിദേവൻ, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്കു തിരക്കഥയൊരുക്കി. 2019 ൽ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയനാണ് അവസാനം തിരക്കഥയെഴുതിയ ചിത്രം.

Related Posts