നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ യു എ ഇയിൽ പുനരാരംഭിക്കാൻ തീരുമാനം.

കൊവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐപിഎൽ ലെ ബാക്കിയുള്ള 31 കളികൾ ആകും യു എ ഇയിൽ നടക്കുക.

മുംബൈ:

നിർത്തിവെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ സെപ്തംബറിൽ യു എ ഇയിൽ പുനരാരംഭിക്കാൻ തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആണ് ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചത്. സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാകും നിർത്തിവെച്ച ബാക്കി 31 കളികൾ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾബോഡിന്റെ  പ്രത്യേക യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.  സെപ്തംബറിൽ മഴയായതിനാൽ ഇന്ത്യയിൽ കളി പുനരാരംഭിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.

Related Posts