പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാൻ പഞ്ചായത്തോഫീസിൽ താമസമാക്കി പ്രസിഡന്റ്‌.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ധനീഷാണ്‌ തന്റെ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാപ്പകൽ വ്യത്യാസമില്ലാതെ കർമരംഗത്തുള്ളത്‌.

വെള്ളാങ്ങല്ലൂർ:

വേളൂക്കര പഞ്ചായത്ത് ഓഫീസില ജീവനക്കാർക്കും പഞ്ചായത്തംഗങ്ങൾക്കും കൊവിഡ്‌ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാൻ പഞ്ചായത്തോഫീസിൽ താമസമാക്കി പ്രസിഡന്റ്‌. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ധനീഷാണ്‌ തന്റെ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാപ്പകൽ വ്യത്യാസമില്ലാതെ കർമരംഗത്തുള്ളത്‌. കൊവിഡ് ബാധിച്ചവരുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കുണ്ട്‌. രാത്രിയും ഫോൺ കോളുകൾ വരും. കോൾ കേട്ട്‌ ആവശ്യമായ നടപടി സ്വീകരിക്കാനാണ്‌ പ്രസിഡന്റ്‌ ഓഫീസിൽ താമസമാക്കിയത്‌. പകൽ മുഴുവൻ യോഗങ്ങൾ, ചർച്ചകൾ ഒക്കെയുണ്ടാവും. അതിനുശേഷമാണ്‌ രാത്രിയിലും നാടിന്‌ വേണ്ടിയുള്ള കാവൽ. പഞ്ചായത്ത് ഓഫീസിന്റെ  കോൺഫറൻസ് ഹാളിലാണ്‌ താമസം. ഒപ്പം ആർആർടി വളണ്ടിയർമാരുമുണ്ട്‌. രാത്രിയിൽ രോഗികളിൽ അത്യാസന്ന നിലയിലാകുന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും ആംബുലൻസ് ഏർപ്പൊടു ചെയ്യുന്നുണ്ട്‌. ആർആർടി വളണ്ടിയർമാർക്ക്‌ കരുത്തുപകരാൻ കൂടിയാണ്‌ പ്രസിഡന്റും ഒപ്പം താമസിക്കുന്നത്‌.  രോഗികൾക്കുള്ള പോഷകാഹാരമായ പാൽ, മുട്ട  എന്നിവ പഞ്ചായത്തിൽ വിതരണം ചെയ്യുന്നുണ്ട്‌. പഞ്ചായത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്ക്‌ പച്ചക്കറി, ധാന്യങ്ങൾ അടങ്ങുന്ന ഭക്ഷ്യ കിറ്റ് വീടുകളിൽ എത്തിച്ചു നൽകാനും പ്രസിഡന്റ്‌ മുന്നിലുണ്ട്‌. പഞ്ചായത്തിലേക്ക് ആംബുലൻസ്  ലഭ്യമാക്കി.  വേളൂക്കര പഞ്ചായത്ത് പൗരാവലി ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ പ്രസിഡന്റിനെ എൽപ്പിച്ചു. പൾസ് ഓക്സി മീറ്റർ, ഡിജിറ്റൽ തെർമോ മീറ്റർ സ്റ്റിമറുകൾ. തുടങ്ങിയവ ഉൾപ്പെടുന്നു. ഇടതുപക്ഷത്തിന്‌ നറുക്കെടുപ്പിലൂടെയാണ്‌ ഭരണം ലഭിച്ചതിനെതുടർന്നാണ്‌  സിപി ഐ എമ്മിലെ സി കെ ധനീഷ്  പ്രസിഡന്റായത്‌.

Related Posts