ഇന്ത്യക്ക് ഓക്സിജൻ വാങ്ങാൻ സംഭാവന ചെയ്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം പാറ്റ് കമ്മിൻസ്.
പി എം കെയർ ഫണ്ടിലേക്ക് സംഭാവനയുമായി പാറ്റ് കമ്മിൻസ്.
ന്യൂഡൽഹി:
ഇന്ത്യക്ക് ഓക്സിജൻ വാങ്ങാൻ പി എം കെയർ ഫണ്ടിലേക്ക് സംഭാവന ചെയ്ത് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ്. രാജ്യത്തെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് സഹായം എന്ന നിലയില്‍ പിഎം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളറാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നൽകിയത്. ഐപിഎല്ലില്‍ കളിക്കുന്ന തന്റെ സഹതാരങ്ങളെല്ലാം ഇന്ത്യക്ക് സഹായങ്ങളെത്തിക്കണമെന്ന് കമ്മിന്‍സ് ട്വിറ്ററില്‍ കുറിച്ചു. ദുരിതം അനുഭവിക്കുന്ന ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ആളുകള്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.