ഫലപ്രഖ്യാപനം ഇന്ന്

നിയമസഭ തിരെഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് രാവിലെ ആരഭിക്കും.

തിരുവനന്തപുരം: 2021 നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ ആരംഭിക്കും. കേരളത്തെ കൂടാതെ തമിഴ്നാട്. പശ്ചിമബംഗാൾ, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും, മലപ്പുറം ലോക്സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത് വരും. രാവിലെ എട്ടരേയാട് കൂടി സൂചനകൾ ലഭ്യമാകും. തപാൽവോട്ടുകൾ എട്ടിനും വോട്ടിങ് യന്ത്രത്തിലേത് എട്ടരയ്ക്കും എണ്ണിത്തുടങ്ങും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ രണ്ടു പ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോർ സംവിധാനത്തിൽ ചേർക്കുന്നത്. അന്തിമ ഫലപ്രഖ്യാപനം വൈകുമെങ്കിലും, വൈകുന്നേരത്തോടെ വിജയി ആരെന്ന് അനൗദ്യോഗികമായി അറിയാനാകും.

കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണാൻ സുരക്ഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 30 വരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകൾ 4,56,771 ആണ്. ഒരു ഇ.വി.എം. എണ്ണാൻ സാധാരണനിലയിൽ പത്തുമുതൽ 15 മിനിറ്റും ഒരുതപാൽവോട്ടിന് 40 സെക്കൻഡുമാണ് വേണ്ടത്.

Related Posts