മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

വാക്സിന്‍ ലഭ്യമാകുന്ന മുറക്ക് ഇവ പുനരാരംഭിക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കുന്നു.

ജില്ലയില്‍ ജവഹര്‍ ബാലഭവന്‍, തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലായി നടന്നു വരുന്ന കോവിഡ് 19 മെഗാവാക്സിനേഷന്‍ ക്യാമ്പുകള്‍, വാക്സിന്‍റെ ലഭ്യത കുറവ് മൂലം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വെളളിയാഴ്ച (16.04.2021) മുതല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതാണ്. വാക്സിന്‍ ലഭ്യമാകുന്ന മുറക്ക് ഇവ പുനരാരംഭിക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കുന്നു.

Related Posts