മന്ത്രി കെ രാധകൃഷ്ണൻ ജില്ലാ കലക്ടർ എസ് ഷാനവാസുമായി കൂടിക്കാഴ്ച നടത്തി.

ജില്ലയിലെ മഴക്കാല ഒരുക്കങ്ങൾ സംബന്ധിച്ച് മന്ത്രി കലക്ടറുമായി ചർച്ച നടത്തി.

തൃശ്ശൂർ:

ദേവസ്വം, പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടർ എസ് ഷാനവാസുമായി കൂടിക്കാഴ്ച നടത്തി. ആദ്യമായി കലക്ട്രേറ്റിൽ എത്തിയ മന്ത്രിയെ കലക്ടർ എസ് ഷാനവാസ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ജില്ലയിലെ മഴക്കാല ഒരുക്കങ്ങൾ സംബന്ധിച്ച് മന്ത്രി കലക്ടറുമായി ചർച്ച നടത്തി. മഴക്കാലത്ത് ജില്ലയിൽ സ്വീകരിച്ചിട്ടുള്ള മുന്നോരുക്കങ്ങളെ സംബന്ധിച്ച് കലക്ടർ വിശദീകരിച്ചു. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ബിനു വി എസ്, ഹുസൂര്‍ ശിരസ്തദാര്‍ കെ ജി പ്രാണ്‍സിങ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Posts