മലബാർ കലാപത്തെ താലിബാനിസവുമായി സംഘപരിവാർ കൂട്ടി കെട്ടുന്നു: ബാലചന്ദ്രൻ വടക്കേടത്ത്.
തൃപ്രയാർ: മലബാർ കലാപത്തെ താലിബാനിസവുമായി കൂട്ടി കെട്ടാനുള്ള ശ്രമമാണ് ഐ സി എച്ച് ആറിലൂടെ സംഘപരിവാർ ശ്രമിക്കുന്നത് എന്ന് നീരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. നാട്ടിക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച "ചരിത്ര നിഷേധത്തിനെതിരെ താക്കീത് " എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വടക്കേടത്ത്. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എ എൻ സിദ്ധ പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ ലാലൂർ മുഖ്യാഥിതിയായി. ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. സി ജി അജിത് കുമാർ, പി എം സിദ്ധീക്ക്, ടി വി ഷൈൻ, പി സി മണികണ്ഠൻ, സുധി ആലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.