യെച്ചൂരിയുടെ മകൻ കൊവിഡ് ബാധിച്ച് മരിച്ചു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു.

ഡൽഹി:

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്തമകനും മാധ്യമ പ്രവർത്തകനുമായിരുന്ന ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 35 വയസായിരുന്നു. മേദാന്ത ആശുപത്രിയിൽ രാവിലെ 5.30ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശിഷ് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ്‌ ആശിഷിനെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല.

ആശിഷ് യെച്ചൂരിയുടെ അകാല വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർ അനുശോചിച്ചു.

ആശിഷിന്റെ മരണത്തില്‍ സീതാറാം യെച്ചൂരിക്കും കുടുംബത്തിനും സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ അനുശോചനം അറിയിച്ചു.

Related Posts