തൃശൂർ ജില്ലയിലെ 18-45 വയസ്സിനിടയിൽ ഉള്ളവർ രക്തം ദാനം ചെയ്യാൻ തയ്യാറാവണമെന്ന് സിറ്റി കമ്മീഷണർ ആർ ആദിത്യ.
രക്ത ക്ഷാമം: 18- 45 വയസ്സിനിടയിൽ ഉള്ളവർ രക്തദാനത്തിനായി മുന്നോട്ട് വരണമെന്ന് സിറ്റി കമ്മീഷണർ ആദിത്യ.
തൃശൂർ :
വാക്സിൻ എടുത്തു കഴിഞ്ഞാൽ ഒരു മാസം കഴിയാതെ രക്ത ദാനം ചെയ്യാൻ പാടില്ല എന്ന വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് ജില്ലയിലെ 18-45 നും ഇടയിലുള്ളവർ വാക്സിൻ എടുക്കുന്നതിനു മുൻപായി രക്ത ദാനം ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ ആദിത്യ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പൊതുവെ ആളുകൾ രക്ത ദാനം ചെയ്യാൻ തയ്യാറാകുന്നില്ല. അതിനാൽ രക്ത ബാങ്കുകളിൽ ക്ഷാമം നേരിടാൻ സാധ്യതയുണ്ട്. രക്ത ദാനത്തിന് വേണ്ടി യുവജന സന്നദ്ധ പ്രവർത്തകരും മുന്നോട്ട് വരേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.