ചുമതലയേറ്റ് രണ്ട് ആഴ്‌ചയ്‌ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂർവ ദൗത്യമാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്.
തിരുവനന്തപുരം:
കൊവിഡ് പ്രതിരോധത്തിനും ക്ഷേമാനുകൂല്യങ്ങൾക്കും പണം ഉറപ്പുവരുത്താനുള്ള ശ്രമമാവും വെള്ളിയാഴ്ച ഒമ്പതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിൽ. ചുമതലയേറ്റ് രണ്ട് ആഴ്‌ചയ്‌ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂർവ ദൗത്യമാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്, രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ മന്ത്രി അവതരിപ്പിക്കും. പരമാവധി നിയന്ത്രിക്കാനുള്ള നിർദേശങ്ങളുണ്ടാവും. വരുമാനവർധനയ്ക്ക് നിർദേശങ്ങളുണ്ടാവുമെങ്കിലും നികുതി വർധിപ്പിക്കുന്നതിന് പരിമിതമായ സാധ്യതകളേയുള്ളൂ. കഴിഞ്ഞ സർക്കാരിന്റെ അവസാനം ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പുതുക്കിയായിരിക്കും ബാലഗോപാൽ അവതരിപ്പിക്കുക. ഈ വർഷവും അരശതമാനം മുതൽ ഒരുശതമാനം വരെ അധികവായ്പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.