റോഡുകളെപ്പറ്റി പരാതിയറിയിക്കാൻ ഇനി മൊബൈൽ ആപ്പ്.

റോഡുകളിലെ ശോചനീയാവസ്ഥയും പരാതികളും ഇനി ആപ്പിലൂടെ അറിയാം.

തിരുവനന്തപുരം:

റോഡ് മെയിൻറനൻസ് മാനേജ്‌മെന്റ് സിസ്റ്റം (ആർ.എം.എം.എസ്.) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളെപ്പറ്റി പരാതികൾ ആർക്കും നേരിട്ട് അറിയിക്കാൻ പറ്റുന്ന രീതിയിലുള്ള ആപ്പ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ജൂൺ ഏഴുമുതൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാകും. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ്. വഴിയും ഇ-മെയിൽ വഴിയും ബന്ധപ്പെട്ട എൻജിനിയർമാരെ അറിയിക്കും. പരാതി പരിഹരിച്ചശേഷം വിവരം ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെത്തന്നെ തുടർവിവരങ്ങൾ അറിയാൻ സാധിക്കും.

Related Posts