റവന്യൂ വകുപ്പിൽ സമഗ്രമായ പരിഷ്കരണം ലക്ഷ്യമിട്ട്‌ വിഷൻ ആൻഡ്‌ മിഷൻ പദ്ധതി.

നൂറു ദിവസത്തിനുള്ളിൽ 12,000 പട്ടയം വിതരണം ചെയ്യുമെന്ന് റവന്യൂമന്ത്രി കെ രാജൻ.

തിരുവനന്തപുരം:

റവന്യൂ വകുപ്പിൽ സമഗ്രമായ പരിഷ്കരണം ലക്ഷ്യമിട്ട്‌ വിഷൻ ആൻഡ്‌ മിഷൻ പദ്ധതി രൂപീകരിക്കകുമെന്ന് മന്ത്രി കെ രാജൻ. ജനങ്ങൾക്ക് ഓഫീസുകളിൽ വരാതെ വിരൽത്തുമ്പിൽ സേവനങ്ങൾ വേഗത്തിൽ എത്തിക്കാൻ കഴിയും എന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു. കൂടാതെ നൂറു ദിവസത്തിനുള്ളിൽ 12,000 പട്ടയം വിതരണം ചെയ്യുമെന്നും റവന്യൂമന്ത്രി കൂട്ടിച്ചേർത്തു. റവന്യൂവകുപ്പിനു കീഴിലുള്ള  ഓഫീസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കുന്നതിന്റെയും സ്മാർട്ട് ആക്കുന്നതിന്റെയും ഭാഗമായി വിളിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്ടർമാരുടെയും, ഡെപ്യൂട്ടി കലക്ടർമാരുടെയും, ആർഡിഒമാരുടെയും, സബ്‌ കലക്ടർമാരുടെയും യോഗം നേരത്തേ ചേർന്നിരുന്നു. എട്ടിന് തഹസിൽദാർമാരുടെയും 11ന് വില്ലേജ് ഓഫീസർമാരുടെയും യോഗങ്ങളും ചേർന്നശേഷം പദ്ധതിക്ക്‌ അന്തിമ രൂപം നൽകാൻ തൃശൂരിൽ കലക്ടർമാരുടെ യോഗം വീണ്ടും ചേരും.

Related Posts