ചിറകൊടിഞ്ഞ് പറക്കാൻ കഴിയാതെ തളർന്ന വെള്ളിമൂങ്ങക്ക് രക്ഷകരായി തളിക്കുളം അനിമൽ കെയർ സൊസൈറ്റി.
വെള്ളിമൂങ്ങക്ക് രക്ഷകരായി തളിക്കുളം അനിമൽ കെയർ സൊസൈറ്റി.

തളിക്കുളം: കാരമുക്ക് റിട്ടയേർഡ് എസ് ഐ കാളാനി രാജൻ്റെ വസതിയിൽ രാത്രി പന്ത്രണ്ട് മണിയോടെയാണ് പറക്കാൻ കഴിയാത്ത അവസ്ഥയിൽ വെള്ളിമൂങ്ങയെ കണ്ടത്. തുടർന്ന് മണലൂർ സി പി എം എൽ സി സെക്രട്ടറിയായിരുന്ന പ്രഭാത് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ അനിമൽ കെയർ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
തളിക്കുളം വെറ്ററിനറി ഡോക്ടർ അനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എല്ലുകൾ യോജിപ്പിച്ച് സ്റ്റിച്ച് ഇടുകയും ഇഞ്ചക്ഷനും മരുന്നും നൽകി.
അറ്റൻ്റർ അനിത, ഇ ജി സൊസൈറ്റി പ്രവർത്തകരായ മുൻ പഞ്ചായത്ത് അംഗം രമേഷ് പി ആർ, റജിൽ പി ആർ, അജിത്ത് കുമാർ ഏങ്ങണ്ടിയൂർ, അയ്യപ്പൻ അന്തിക്കാട്ട്, സത്യൻ, സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി എം എ സലിം, എന്നിവർ സഹായിച്ചു.
വെള്ളി മൂങ്ങയുടെ ആരോഗ്യനില മെച്ചപ്പെടുന്നത് വരെ അനിമൽ കെയറിൻ്റെ സംരക്ഷണയിലായിരിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.