പിണറായി സർക്കാരിന്റെ രണ്ടാം സത്യപ്രതിജ്ഞ കർശന നിയന്ത്രണങ്ങളോടെ.
സത്യപ്രതിജ്ഞ ഈ മാസം 20ന്.
തിരുവനന്തപുരം:
പിണറായി സർക്കാരിന്റെ രണ്ടാം സത്യപ്രതിജ്ഞ ഈ മാസം 20ന്. കൊറോണ രോഗവ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെ ആയിരിക്കും ചടങ്ങ് നടക്കുക. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. ഈ 20 ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ചടങ്ങ് നടക്കുക. കൊറോണയുടെ രണ്ടാം തരംഗ വ്യാപനത്തെ തുടർന്നാണ് നടപടി