സംസ്ഥാന വ്യാപകമായി കൃഷി ഭവനുമുമ്പിൽ നടത്തുന്ന സമരങ്ങളുടെ ഭാഗമായി ബി ജെ പി കർഷകമോർച്ച നാട്ടിക മണ്ഡം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ കൃഷിഭവന് മുമ്പിൽ ധർണ്ണ നടത്തി.

തൃപ്രയാർ:

കേന്ദ്ര സർക്കാർ ചെറുകിട കർഷകർക്കായി നടപ്പിലാക്കിയ കിസ്സാൻ സമ്മാൻ നിധിയിൽ അർഹരായ ആയിരങ്ങളെ ഉൾപെടുത്താത്തതിലും കാർഷികോല്പന്നങ്ങൾക്ക് നിശ്ചയിച്ച തറവില നൽകാത്തതിലും കാർഷിക വിള ഇൻഷുറൻസ് നടപ്പിലാക്കത്തതിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കൃഷി ഭവനുമുമ്പിൽ നടത്തുന്ന സമരങ്ങളുടെ ഭാഗമായി ബി ജെ പി കർഷകമോർച്ച നാട്ടിക മണ്ഡം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ കൃഷിഭവന് മുമ്പിൽ ധർണ്ണ നടത്തി.

ബി ജെ പി ജില്ല വൈസ് പ്രസിഡണ്ട് ദയാനന്ദൻ മാമ്പുള്ളി ധർണ്ണ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് സിജു തയ്യിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് കർഷക മോർച്ച പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് തോപ്പിൽ, ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ, ജന. സെക്രട്ടറി എ കെ ചന്ദ്രശേഖരൻ, സെക്രട്ടറി ലാൽ ഊണുങ്ങൽ, സുബ്രമുണ്യൻ പി വി, യു കെ ഗോപിനാഥൻ തുടങ്ങിയവർ ധർണ്ണയ്ക്ക് ശേഷം കൃഷിഭവനിലെത്തി ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെ കൃഷിഭവനുകൾക്ക് മുമ്പിലും കർഷകമോർച്ച ധർണ്ണ നടത്തി.

Related Posts