ആനി ചേച്ചിയുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു
തൃപ്രയാർ: കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട തൃപ്രയാർ പോളിടെക്നിക്കിന് പുറകുവശം താമസിക്കുന്ന ചക്കാലക്കൽ ഫ്രാൻസിസ് മകൾ ആനിക്ക് തൃപ്രയാർ സേവാഭാരതി നിർമിച്ചു നൽകിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങ്, റിട്ടയേഡ് എസ് പി യും, സേവാ ഭാരതി തൃശ്ശൂർ ജില്ലാ വർക്കിങ് പ്രസിഡണ്ടുമായ പി എൻ ഉണ്ണിരാജൻ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. തൃപ്രയാർ സേവാഭാരതി പ്രസിഡണ്ട് ദിനേശ് വെള്ളാഞ്ചേരിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ, നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർ ഗ്രീഷ്മ സുഖിലേഷ്, നാട്ടിക- തൃപ്രയാർ മർച്ചന്റ്‌സ് അസോസിയേഷൻ ട്രഷററും, നാട്ടിക ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ സുരേഷ് ഇയ്യാനി, രണ്ടാം വാർഡ് മെമ്പർ സെന്തിൽ കുമാർ, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് ബാലഗോപാൽ, പ്രമുഖ മാധ്യമ പ്രവർത്തകനായ പ്രേമചന്ദ്രൻ വടക്കേടത്ത്, പത്രപ്രവർത്തകനും കവിയുമായ ദിനേശ് രാജ മുതലായവർ സംബന്ധിച്ചു. പതിനൊന്നാം വാർഡ് മെമ്പർ ഗ്രീഷ്മ സുഖിലേഷിന്റെ അഭ്യർത്ഥനപ്രകാരം തളിക്കുളം സേവാഭാരതി പ്രവർത്തകർ വീട്ടിലേക്ക് വേണ്ട ഫർണിച്ചറുകൾ വാഗ്ദാനം ചെയ്തു. സേവാഭാരതി സെക്രട്ടറി രമേശ് റേ സ്വാഗതവും, റിട്ടയേഡ് എസ് ഐ യും സേവാഭാരതി ജോയിന്റ് സെക്രട്ടറിയുമായ എൻ കെ വിജയകുമാർ നന്ദിയും രേഖപ്പെടുത്തി.