തൃത്തല്ലൂർ കെ എം എച്ച് എം വിദ്യാർത്ഥിനി ഫാത്തിമ സന എട്ട് മണിക്കൂർ അൻപത് മിനിറ്റ് സമയം കൊണ്ട്പരിശുദ്ധ ഖുർആൻ പാരായണം ചെയ്തു.
8 മണിക്കൂർ 50 മിനിറ്റ് സമയംകൊണ്ട് വിശുദ്ധ ഖുർആൻ പാരായണം ചെയ്തുകൊണ്ട് ഫാത്തിമ സന.

വാടാനപ്പള്ളി: തൃത്തല്ലൂർ കെ എം എച്ച് എം വിദ്യാർത്ഥിനി ഫാത്തിമ സന എട്ട് മണിക്കൂർ അൻപത് മിനിറ്റ് സമയംകൊണ്ട് പരിശുദ്ധ ഖുർആൻ പാരായണം ചെയ്തു.
ഇന്ന് (01-05-2021) രാവിലെ അഞ്ചേമുക്കാലിനാണ് ഫാത്തിമ സന പരിശുദ്ധ ഖുർആൻ കാണാതെ പാരായണം തുടങ്ങിയത്. ഉച്ചക്ക് 2.45 ന് പൂർത്തിയായി.
തൃശ്ശൂർ ജില്ലയിൽ താന്ന്യം പഞ്ചായത്തിലെ
ചെമ്മാപ്പിള്ളി സ്വദേശി തിരുത്തിക്കാട്ടിൽ
ബാദുഷ സഖാഫി അൽ അസ്ഹരിയുടെയും
സാജിതയുടെയും മകളായ പതിനാലു വയസ്സുകാരിയായ ഫാത്തിമ സന 30 മാസം കൊണ്ടാണ് വിശുദ്ധ ഖുർആൻമനഃപാഠമാക്കിയത്.
ഹാഫിളത്ത് നജ്മ ടീച്ചറുടെ ശിക്ഷണത്തിലാണ്
ഫാത്തിമ സന വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയത്.