ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ദേശീയ വക്താവ് എ.എ.മുഹമ്മദ് ഹാഷിമിന് ജന്മനാടിന്റെ സ്വീകരണം
തളിക്കുളം : ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ വക്താവായി നിയമിതനായ എ.എ.മുഹമ്മദ് ഹാഷിമിന് സ്വന്തം നാടായ തളിക്കുളത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേരളത്തിൽ നിന്നും ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ഹാഷിം. യൂത്ത് കോൺഗ്രസ്സ് ദേശീയ തലത്തിൽ ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച 'യങ് ഇന്ത്യ കേ ബോൽ' മത്സരത്തിൽ ബെസ്റ്റ് പെർഫോമറായി ഹാഷിമിനെ തിരഞ്ഞെടുത്തിരുന്നു. തുടർന്ന് നടത്തിയ ടാലന്റ് ടെസ്റ്റിലും ദേശീയ വിഷയങ്ങളിലുള്ള പ്രബന്ധ അവതരണങ്ങളിലും പ്രഭാഷണങ്ങളിലുമുള്ള മികവുകൂടി പരിശോധിച്ചാണ് ദേശീയതല നിയമനം നടത്തിയത്.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഗഫൂർ തളിക്കുളം അദ്ധ്യക്ഷത വഹിച്ചു. ദേശീയ വക്താവായി നിയമിച്ചുകൊണ്ടുള്ള കത്ത് ടി.എൻ.പ്രതാപൻ എം.പി. മുഹമ്മദ് ഹാഷിമിന് കൈമാറി. അനുമോദന സമ്മേളനം മുൻ ഡി.സി.സി.പ്രസിഡണ്ട് എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
ഡി സി സി ജനറൽ സെക്രട്ടറിമാരായ കെ.കെ.ബാബു, സി.എം.നൗഷാദ്, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.ആർ.വിജയൻ, ബ്ലോക്ക് ഭാരവാഹികളായ പി.ഐ.ഷൗക്കത്തലി, പി.എം.അമീറുദീൻഷാ, ഹിറോഷ് ത്രിവേണി, പി.എസ്.സുൾഫിക്കർ, ടി.വി.ശ്രീജിത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ത്രിതല പഞ്ചായത്ത് അംഗങ്ങളായ ലിന്റ സുഭാഷ്ചന്ദ്രൻ, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, നേതാക്കളായ കെ.ടി.കുട്ടൻ, എ.ടി.നേന, സി.സി. ജയാനന്ദൻ, ടി.യു.സുഭാഷ്ചന്ദ്രൻ, എൻ.കെ.ബാലൻ, പ്രഭാകരൻ എന്നിവർ അനുമോദിച്ചു.