തൃപ്രയാറിൽ കാർ മരത്തിലിടിച്ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ നഴ്സിന് പരിക്കേറ്റു.
കാർ മരത്തിലിടിച്ച് നഴ്സിന് പരിക്കേറ്റു.
തൃപ്രയാർ :
കാർ മരത്തിലിടിച്ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ പുരുഷ നഴ്സിന് പരിക്ക്. നാട്ടിക ബീച്ച് കറപ്പം വീട്ടിലെ അബ്ദുൾ മജീദിന്റെ മകൻ സജിൽ മജിദ് (31) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.30 ന് ഇടശ്ശേരിയിലാണ് അപകടം ഉണ്ടായത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. വാഹനം ഓടിക്കുന്നതിനിടെ സജിൽ ഉറങ്ങിയതാണ് അപകടകാരണം എന്ന് പറയുന്നു. സജിലിനെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.