ആലപ്പാട് കോൾപ്പടവിൽ പയർ കൃഷി വിളവെടുപ്പ്.

ഭൂ ഉടമകളായ കർഷകർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിളവെടുക്കാവുന്നതാണെന്നു പാടശേഖരസമിതി കൺവീനർ.

ചാഴൂർ:

ചാഴൂർ കൃഷി ഭവൻ പരിധിയിലുള്ള ആലപ്പാട് കോൾപ്പടവിൽ കൃഷി ചെയ്തിട്ടുള്ള പയർ കായ്ഫലം തന്നു തുടങ്ങിയിട്ടുണ്ട്.

കൊവിഡ് വ്യാപനം മൂലം കണ്ടെയ്ൻമെന്റ് സോണിലായതിനാലും മഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാലും സംഘടിതമായ വിളവെടുപ്പിന് കഴിയാത്ത സാഹചര്യത്തിൽ ഭൂ ഉടമകളായ കർഷകർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിളവെടുക്കാവുന്നതാണെന്നു പാടശേഖരസമിതി കൺവീനർ അറിയിച്ചു. ലഭിക്കുന്ന വിളവിന്റെ ഏകദേശ അളവ്, മൂല്യം എന്നിവ കൃഷി വകുപ്പിന്റെയും പാടശേഖരസമിതിയുടെയും അറിവിനും മറ്റുമായി റിപ്പോർട്ട് ചെയ്യണമെന്നും പാടശേഖരസമിതി കൺവീനർ അറിയിച്ചു.

Related Posts