'കോപ്പ മെസ്സിയടിച്ചാൽ ഒരു ചെമ്പ് മന്തി'; വൈറലായി യുവാവിന്റെ വീഡിയോ.
സാക്ഷാൽ മെസ്സിയുടെ അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയാൽ സൗജന്യമായി കുഴിമന്തി വാഗ്ദാനം ചെയ്തിരിക്കുകയാണ് കൊടുങ്ങല്ലൂരിലെ ഈ ഹോട്ടലുടമ. അർജന്റീനയുടെ കടുത്ത ആരാധകനായ യാദിൽ എം ഇഖ്ബാലിന്റേതാണ് വാഗ്ദാനം. മാത്രമല്ല അർജന്റീന കപ്പടിച്ചാൽ ഹോട്ടലിന് മുമ്പിലെ കെട്ടിടച്ചുമരില്‍ മെസ്സി കപ്പ് ഉയർത്തുന്ന ഗ്രാഫിറ്റി വരുമെന്നും ഇദ്ദേഹം പറഞ്ഞു. ഇക്കാര്യം അറിയിച്ച് യാദില്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കോപ്പ അമേരിക്ക സ്വപ്ന ഫൈനൽ മെസ്സിയടിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷമുള്ളയാൾ ഞാനായിരിക്കുമെന്നും അപ്പോൾ ഈ കാണുന്ന റെസ്‌റ്റോറന്റിന് മുന്നിലെ ചുമരിൽ മെസ്സി കോപ്പ കപ്പും പൊക്കി നിൽക്കുന്ന ഗ്രാഫിറ്റി പെയിന്റിങ് വരുമെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.
ഈ ഗ്രാഫിക് ചെയ്തു കഴിയുന്ന ദിവസം, എന്റെ റെസ്റ്റോറന്റിൽ നിന്ന് ഒരു ചെമ്പ് മന്തി, അതായത് മുപ്പത് ഫുൾ മന്തി അർജന്റീന ജഴ്‌സിയിട്ട് വരുന്നവർക്ക് ഞാൻ ഫ്രീയായി കൊടുക്കും. ഞാൻ പറയുന്ന സമയത്തായിരിക്കും വിതരണം. ഇപ്രാവശ്യം കപ്പു നമ്മളെടുക്കും. വാമോസ് അർജന്റീന' - എന്നാണ് യാദിൽ പറയുന്ന വീഡിയോ വൈറലായത്.