തൃശൂരിൽ തീരപ്രദേശങ്ങൾ കേന്ധ്രികരിച്ച് രക്ഷാ പ്രവർത്തനങ്ങൾക്കായി പ്രധാനമായും 5 ക്യാമ്പുകൾ സജ്ജീകരിച്ചു .
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം , തൃശൂരിന്റെ തീരദേശ മേഖലകളിലും കടലാക്രമണം ശക്തമായി .
കാര, എറിയാട് , ചേറ്റുവ , ചാവക്കാട് , പാലപ്പെട്ടി തുടങ്ങിയ മേഖലകളിൽ ആണ് കടലാക്രമണം രൂക്ഷമായത് . ഒറ്റപ്പെട്ട കനത്ത മഴ ചില മേഖലകളിൽ രേഖപ്പെടുത്തുന്നുണ്ട് . ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും , ശക്തമായ കാറ്റിലും മുപ്പതോളം ഇടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് .കൊടുങ്ങല്ലൂരിന്റെ തീരദേശ മേഖലകളിൽ നിന്നും 150 ഓളം വീടുകളിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു . ഫയർഫോഴ്‌സിന്റെ പ്രത്യേക വിഭാഗമാണ് ഇതിനു വേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . തൃശൂരിൽ തീരപ്രദേശങ്ങൾ കേന്ധ്രികരിച്ച് പ്രധാനമായും 5 ക്യാമ്പുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത് . മഴക്ക് ശമനം ഉണ്ടങ്കിലും വെള്ളം കയറിയ വീടുകളിൽ തൽസ്ഥിതി തുടരുകായാണ് .