ഭീമ കൊറേഗാവ് കേസ്; ആക്ടിവിസ്റ്റ് സുധാ ഭരദ്വാജിന് ജാമ്യം

മഹാരാഷ്ട്ര : ഭീമ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് സുധാ ഭരദ്വാജിന് ജാമ്യം അനുവദിയ്കുകയും ഡിസംബര്‍ എട്ടിന് വിചാരണാ കോടതിയിലെത്തി ജാമ്യം നേടാമെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. മലയാളി റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ള എട്ട് പേരുടെ ജാമ്യം കോടതി തള്ളി. ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എൻ.ജെ. ജമാദാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.

2018ലെ ഭീമ കൊറേഗാവ് യുദ്ധ വാര്‍ഷികവുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിന്റെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആക്ടിവിസ്റ്റുകളായ സുധാ ഭരദ്വാജ് ഉള്‍പ്പെടെയുള്ള അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകർക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു,വെര്‍നണ്‍ ഗോണ്‍സാല്‍വസ്,അരുണ്‍ ഫെറേറ, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരും ഇതിലുൾപ്പെടുന്നു. ഇവരിൽ പലരും രോഗബാധിതരായതിനാൽ അവരുടെ മെഡിക്കൽ ജാമ്യാപേക്ഷ പലതവണ നിരസിക്കപ്പെട്ടു. ഇവരിൽ ഏറ്റവും പ്രായം കൂടിയ ഫാദർ സ്റ്റാൻ സ്വാമി ഈ വർഷം ജൂലൈയിലാണ് മരിച്ചത്.

Related Posts