പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി ജെ പി നാട്ടിക പഞ്ചായത്ത് കമ്മറ്റിയുടെ ആഘോഷ പരിപാടികൾക്ക് തൃപ്രയാറിൽ തുടക്കമായി.
തൃപ്രയാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് ബി ജെ പി നാട്ടിക പഞ്ചായത്ത് കമ്മറ്റിയുടെ ആഘോഷ പരിപാടികൾക്ക് തൃപ്രയാറിൽ തുടക്കം കുറിച്ചു. നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കും പഞ്ചായത്തിലെ ആശാ വർക്കർമാക്കും പിറന്നാൾ സദ്യയൊരുക്കിയാണ് ബി ജെ പി പ്രവർത്തകർ പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷിച്ചത്. രാവിലെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ പേരിൽ പുഷ്പാജ്ഞലിയും മീനൂട്ടും നടത്തിയതിന് ശേഷം ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ലഡ്ഡു വിതരണം നടത്തി. തുടർന്ന് തൃപ്രയാറിലേയും നാട്ടികയിലേയും ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പായസവിതരണവും തിരഞ്ഞെടുത്ത കർഷകർക്ക് തെങ്ങിൻ തൈ വിതരണവും നടത്തി.
ബി ജെ പി ഭാരവാഹികളായ എ കെ ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ, ഷാജി പുളിക്കൽ, കെ എസ് സുധീർ, വാർഡ് മെമ്പർമാരായ പി വി സെന്തിൽകുമാർ, സുരേഷ് ഇയ്യാനി, സിജിത്ത് കരുവത്ത്, എം എ ജഗദീശൻ ,പി വി സുബ്രമുണ്യൻ, യു കെ ഗോപിനാഥ്, പി കെ ബേബി,അനിലൻ പന്നിപുലത്ത്, സത്യരാജ്, ഉണ്ണിമോൻ, മിഥുൻ വാഴക്കുളത്ത്, അജയൻ വി എ, മഹിളാ മോർച്ച ഭാരവാഹികളായ അനിത ഭാർഗ്ഗവൻ, അംബിക ടീച്ചർ, സ്മിത ശ്രീനിവാസൻ, ദിന മുകേഷ് എന്നിവർ നേതൃത്വം നല്കി.