ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ നടന്നുപോകുന്ന ആനക്കുട്ടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തമിഴ്‌നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ആനക്കുട്ടി സന്തോഷത്തോടെ പോകുന്ന ദൃശ്യങ്ങളാണിത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒറ്റപ്പെട്ട് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപെടുത്തുകയും കൃത്യമായ പരിചരണം നൽകുകയും ചെയ്തു. പരിക്കുകളെല്ലാം ഭേദമായി ആരോഗ്യം വീണ്ടെടുത്തതോടെ ആനക്കുട്ടിയെ അതിന്റെ അമ്മയുടെ അടുത്ത് എത്തിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്ന വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥ സുധാ രാമനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.