ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ പാക്കിസ്ഥാന് ജയം. ഇന്ത്യക്ക് എതിരായ മത്സരത്തിലാണ് പാകിസ്ഥാന് വിജയം. 5 വിക്കറ്റിനാണ് പാക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 181 റൺസ് നേടി. ഇന്ത്യയുടെ വിരാട് കോഹ്ലി അർദ്ധ സെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ അർധസെഞ്ചുറിയുടെ പിൻബലത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. വിരാട് 44 പന്തിൽ നിന്ന് 60 റൺസും കെഎൽ രാഹുലും രോഹിത് ശർമയും 28 റൺസ് വീതവും നേടി. പാക്കിസ്ഥാനു വേണ്ടി ഷദാബ് രണ്ട് വിക്കറ്റ് വീഴ്ത്തി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടുന്ന താരമായി വിരാട് കോഹ്ലി മാറി. ഇന്നത്തെ അർധസെഞ്ചുറിയോടെ കോഹ്ലിയുടെ നേട്ടം 32 ആയി ഉയർന്നു. രോഹിത് ശർമ്മയെ (31) മറികടന്നാണ് കോഹ്ലിയുടെ നേട്ടം.