കേന്ദ്രസർക്കാർ അയച്ച 100 മെട്രിക് ടൺ ഓക്സിജനാണ് കൊച്ചിയിലെത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാർ അയച്ച മെഡിക്കൽ ഓക്സിജൻ കൊച്ചിയിൽ എത്തി.
കൊച്ചി:
കേരളത്തിലെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരമായി കേന്ദ്രസർക്കാർ അയച്ച മെഡിക്കൽ ഓക്സിജൻ കൊച്ചിയിൽ എത്തി. 100 മെട്രിക് ടൺ ഓക്സിജനാണ് കൊച്ചിയിലെത്തിയത്. കേരളത്തിന്റെ അഭ്യർഥന പരിഗണിച്ചാണ് കേന്ദ്രം ഓക്സിജൻ അയച്ചത്. കേന്ദ്രസർക്കാരിന്റെ ഓക്സിജൻ ലഭിച്ചതോടെ സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാവും. ആറ് ഓക്സിജൻ ടാങ്കറുകളടങ്ങിയ ട്രെയിൻ പുലർച്ചെ 3.35ഓടെയാണ് വല്ലാർപാടം ടെർമിനലിലെത്തിയത്. ബംഗാളിൽ നിന്നാണ് ഓക്സിജൻ കൊണ്ടുവന്നിരിക്കുന്നത്.