കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിന് കാണികൾക്ക് പ്രവേശനം .
കാണികൾ ഇല്ലാതെ നടന്ന കോപ അമേരിക്കയില്‍ ഫൈനല്‍ കാണാന്‍ കാണികളെ അനുവദിക്കുമെന്ന് റിയോ അധികൃതര്‍. സ്റ്റേഡിയത്തിൽ 10 ശതമാനം കാണികളെ അനുവദിക്കാന്‍ ആണ് റിയോ അധികൃതരുടെ തീരുമാനം.
അര്‍ജന്റീന, ബ്രസീല്‍ ഫൈനല്‍ മത്സരം കാണാന്‍ മാറക്കാനയില്‍ 7,800 കാണികള്‍ആണ് ഉണ്ടാവുക . വരുന്ന കാണികള്‍ക്ക് ആര്‍.ടി.പി.സി. ആര്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട്, മുഴുവന്‍ സമയം ഫേസ് മാസ്ക് എന്നിവ നിര്‍ബന്ധമായിരിക്കും.
എന്നാല്‍ ടിക്കറ്റുകള്‍ വില്‍പ്പനക്ക് വക്കില്ല. 2,200 വീതം ടിക്കറ്റുകള്‍ ബ്രസീല്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് ലഭിക്കുമ്പോൾ 1,100 ടിക്കറ്റുകള്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍ക്ക് ആയിരിക്കും ലഭിക്കുക. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 നു ആണ് കോപ അമേരിക്ക ഫൈനല്‍ നടക്കുക.