വലപ്പാട്, നാട്ടിക, എടത്തിരുത്തി, പഞ്ചായത്തുകളിലെ നിർധനരായ 2,000 കുടുംബങ്ങൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ കൈത്താങ്ങ്.
നിർധനരായ കുടുംബങ്ങൾക്ക് സഹായവുമായി മണപ്പുറം ഫൗണ്ടേഷൻ.
തൃപ്രയാർ:
കൊവിഡിൽ വലയുന്ന കുടുംബങ്ങൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ സഹായം എത്തിച്ചു . വലപ്പാട്, നാട്ടിക, എടത്തിരുത്തി പഞ്ചായത്തുകളിലെ നിർധനരായ 2,000 കുടുംബങ്ങൾക്കായി പത്ത് ലക്ഷം രൂപയുടെ മൂല്യമുള്ള ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകി. വാർഡ് അംഗങ്ങൾ തിരഞ്ഞെടുത്ത വീട്ടുകാർക്കാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്.
ടി എൻ പ്രതാപൻ എം പി, നിയുക്ത നാട്ടിക എം എൽ എ സി സി മുകുന്ദൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാർ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു . ടി എൻ പ്രതാപൻ എം പി, നിയുക്ത നാട്ടിക എം എൽ എ സി സി മുകുന്ദൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് എന്നിവർ കിറ്റുകൾ കൈമാറി. മണപ്പുറം ജ്വല്ലേഴ്സ് എം ഡി സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് തുടങ്ങിയവർ പങ്കെടുത്തു. കിറ്റുകൾ അടങ്ങുന്ന ഫൗണ്ടേഷൻ സ്റ്റോർ വാൻ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. ഫൗണ്ടേഷൻ ടീം ഓരോ വാർഡുകളിലും എത്തി പഞ്ചായത്ത് അംഗങ്ങൾക്ക് കിറ്റുകൾ കൈമാറി.