കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികൾ അനാഥരായിട്ടുള്ളത്.
കൊവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ അനാഥരായത് 42 കുട്ടികൾ.
തിരുവനന്തപുരം:
സംസ്ഥാനത്ത് ഇതുവരെ അനാഥരായത് 42 കുട്ടികളെന്ന് സര്‍ക്കാര്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളുടെ എണ്ണമാണ് സർക്കാർ പുറത്തു വിട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് എറ്റവും കൂടുതല്‍ കുട്ടികൾ അനാഥരായിട്ടുള്ളത്. എട്ടു കുട്ടികൾക്കാണ് തണലുകൾ നഷ്ടമായിരിക്കുന്നത്. തൃശൂരില്‍ ഏഴും തിരുവനന്തപുരത്ത് ആറും കുട്ടികള്‍ അനാഥരായി. കണ്ണൂര്‍, മലപ്പുറം ജില്ലകളിൽ ഇതുവരെ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത് ആശ്വാസമേകുന്നു. മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായ 980 കുട്ടികളാണുള്ളത്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍മാര്‍ വഴി പരിശോധന നടത്തി ഉറപ്പുവരുത്തിയാ ണ് പട്ടിക തയാറാക്കിയത്.
രാജ്യത്താകമാനം 1700 കുട്ടികളാണ് കൊവിഡ് മൂലം അനാഥരായിട്ടുള്ളത്. മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ടത് 7400 പേർക്കാണ്. കേന്ദ്രസര്‍ക്കാറിന്റെ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിനുപുറമെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും സംസ്ഥാനം വിവരങ്ങള്‍ കൈമാറി.
സംരക്ഷണവും കരുതലും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായാണ് ബാൽ സ്വരാജ് പോര്‍ട്ടല്‍ ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇതിന്റെ ഉപയോഗം വിപുലീകരിച്ചതായി കമ്മീഷന് അറിയിച്ചിട്ടുണ്ട്.
2020 മാർച്ചിൽ നിന്ന് 2021 ലേക്കെത്തിയപ്പോൾ കൊവിഡ് മരണങ്ങൾ രാജ്യത്ത് ഏറ്റവും ഉയർന്ന സ്ഥിതിയിലാണ് ഉണ്ടായിരുന്നത്. മെയ് അവസാനത്തോടെ മരണനിരക്കിൽ കുറവുണ്ടായിട്ടുണ്ട്.