കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തു.

തൃശൂരിൽ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം മാനദണ്ഡം ലംഘിച്ച് പള്ളിയിൽ കുളിപ്പിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു.

തൃശൂർ:

മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം ശക്തൻ സ്റ്റാൻഡിനു സമീപമുള്ള പള്ളിയിൽ കുളിപ്പിച്ചതിനെതിരെ ആരോഗ്യ വകുപ്പ് ആംബുലൻസ് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾക്കും പള്ളി ഭാരവാഹികൾക്കും എതിരെ കേസ്. വരവൂർ സ്വദേശിനി ഖദീജ (53) ആണ് ഇന്നലെ മരണപ്പെട്ടത്. നിരാശ ജനകമായ കാര്യമെന്നും കടുത്ത നടപടിയെടുക്കുമെന്നും തൃശ്ശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

Related Posts