കൊവിഡ് രോഗികൾക്കായി പൾസ് ഓക്സി മീറ്ററുകൾ കൈമാറി.

ജില്ലയിലെ രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാര്‍ കൊവിഡ് രോഗികൾക്കായി പൾസ് ഓക്സി മീറ്ററുകൾ കൈമാറി.

തൃശൂർ:

235 പൾസ് ഓക്സി മീറ്ററുകള്‍ ജില്ലാ രജിസ്ട്രാർ (ജനറൽ) സി പി വിൻസന്റ്, രജിസ്ട്രേഷന്‍ വകുപ്പ് ജീവനക്കാരായ രവി കറ്റശ്ശേരി, ജോൺ സി വി. എന്നിവർ ചേർന്ന് ജില്ലാ കലക്ടർ എസ് ഷാനവാസിനാണ് കൈമാറിയത്. ആരോഗ്യ കേരളം ജില്ലാ പ്രോജക്ട് മാനേജർ ഡോ. മേജർ ടി വി സതീശ് സന്നിഹിതനായിരുന്നു.

Related Posts