'ദിവ്യകാശി - ഭവ്യ കാശി' തത്സമയ പ്രക്ഷേപണം ബി ജെ പി നാട്ടിക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ നടന്നു
തൃപ്രയാർ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരാണസിൽ നിർവ്വഹിച്ച ശ്രീ കാശി വിശ്വനാഥ് ധാം സമർപ്പണ ചടങ്ങായ ദിവ്യകാശി - ഭവ്യ കാശി എന്ന പദ്ധതിയുടെ തത്സമയ പ്രക്ഷേപണം ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ നടന്നു. തത്സമയ പ്രക്ഷേപണം ആരംഭിക്കുന്നതിന് 1 മണിക്കുർ മുമ്പു് രാധാകൃഷ്ണ കല്യാണമണ്ഡപത്തിൽ തുടങ്ങിയ ചടങ്ങുകൾ സ്വാമി തേജസ്വരൂപാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബി ജെ പി ജില്ലാ സെക്രട്ടറി ലോജനൻ അമ്പാട്ട് യോഗം ഉദ്ഘാടനം ചെയ്തു. സ്വാമി തേജസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. എസ് എൻ ഡി പി യോഗം നാട്ടിക യൂണിയൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ആശംസകളർപ്പിച്ചു സംസാരിച്ചു.ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ കെ ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. സേവ്യൻ പള്ളത്ത് , ഷൈൻ നെടിയിരുപ്പിൽ, ഭഗീഷ് പൂരാടൻ, കെ വി അരുൺ ഗിരി, ലാൽ ഊണുങ്ങൽ, പ്രജീഷ് ശാന്തി, ഗോകുൽ കരീപ്പിള്ളി, രശ്മി ഷിജോ, നിഷ പ്രവീൺ, റിനി കൃഷ്ണപ്രസാദ്, ബേബിപി കെ, സിജു തയ്യിൽ, സാമി പട്ടരുപുരയ്ക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.