ലെസ്റ്റർ സിറ്റിക്ക് ആദ്യ എഫ്എ കപ്പ്.

ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റായ ചെൽസിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത ഒരു ഗോളിന്.

ലണ്ടൻ: ഒരു ലെസ്റ്റർ വീരഗാഥ ഇതാ വീണ്ടും. അസാധ്യമെന്നു തോന്നുന്നവ നേടാൻ കെല്പുള്ളവരായി ലെസ്റ്റർചരിത്രം തിരുത്തി. 2016 മുതൽ കാര്യങ്ങൾ ഒരു പരിധിവരെ മാറി, എക്കാലത്തേയും ഏറ്റവും മികച്ച ടൈറ്റിൽവിജയമാണ് ചെൽസിക്കെതിരെ നേടിയത്, ലെസ്റ്റർ അസ്റ്റ്യൂട്ട് റിക്രൂട്ട്‌മെന്റിലൂടെയും ബ്രണ്ടൻ റോജേഴ്സിന്റെ മികച്ച പരിശീലനത്തിലൂടെയും കളിക്കളത്തെ കൈപിടിയിലാക്കി.

റോജേഴ്സും കളിക്കാരും ചരിത്രം മാറ്റിയെഴുതി. അവർ തങ്ങൾക്കും അവരുടെ കാണികൾക്കുമായി മാത്രമല്ല, ഒരുപക്ഷേ, ലെസ്റ്റർ എന്ന ക്ലബ്ബിനെ തകർക്കാൻ ആഗ്രഹിക്കുന്ന എല്ലാ ക്ലബ്ബുകൾക്കും ഈ കിരീടത്തിലൂടെ മറുപടിനൽകി.

അവരുടെ 137 വർഷത്തെ ചരിത്രത്തിൽ, ലെസ്റ്റർ മുമ്പ് എഫ്എ കപ്പ് നേടിയിട്ടില്ല. നാല് ഫൈനലിലെത്തിയഅവർക്ക് ഒരു തവണ പോലും ജയിക്കാനായില്ല. ഇത്തവണ രണ്ടും കല്പിച്ചു, അവർ തിരുത്തി.

അവരുടെ ലക്ഷ്യം ഏക ഗോളിലായിരുന്നു, അത് 63മത്തെ മിനിറ്റിൽ യൂറി ടൈലെമാൻ ഭംഗിയായി നിർവഹിച്ചു. ലൂക്ക് തോമസ് പന്ത് അവനിലേക്ക് ഉരുട്ടി. മുമ്പ് ലെസ്റ്ററിനായി അദ്ദേഹം 16 തവണ സ്കോർചെയ്തിരുന്നുവെങ്കിലും ഇത് എന്നെന്നേക്കുമായി ഓർമിക്കും. മികച്ച കണക്ഷനിലൂടെ ചെൽസിയുടെഗോൾകീപ്പർ കെപ്പ അരിസബലാഗയ്‌ക്കപ്പുറം മുകളിലെ മൂലയിലേക്ക് പറന്നു.

കീപ്പർ കാസ്പർ ഷ്മൈച്ചലിൽ നിന്നുള്ള രണ്ട് നിർണായക സേവുകളും കളിയുടെ ഗതി നിർണയിച്ചു.

മെയ് 18 ചൊവ്വാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിയും ലീസസ്റ്റർ സിറ്റിയും വീണ്ടും ഏറ്റുമുട്ടും. ഇരു ടീമുകളിലൊന്നിൽ ആദ്യ 4 സ്ഥാനങ്ങളിൽ എത്തിയാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഉറപ്പാക്കാനാകും. 36 കളികളിൽ നിന്ന് 64 പോയിന്റുമായി ചെൽസി ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ്, മൂന്നാം സ്ഥാനത്തുള്ളലീസസ്റ്ററിനേക്കാൾ 2 കുറവ്. അഞ്ചാം സ്ഥാനത്തുള്ള ലിവർപൂൾ ഇരു ടീമുകൾക്കും തൊട്ടു പിറകെ ഉണ്ടെന്നതുംമത്സരത്തിന് വാശി കൂടും.

Related Posts