നാട്ടിക ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ അണുവിമുക്ത ഗ്രാമം ആക്കുന്നതിന്റെ പ്രവർത്തനം ആരംഭിച്ചു .
തൃപ്രയാർ :
കൊവിഡ് ബാധിച്ച് നെഗറ്റീവായവരുടെ വീടുകൾ അണുവിമുക്തം ആക്കുന്നതിന് വേണ്ടി എം പീസ് കോവിഡ് കെയറും, ശിഹാബ് തങ്ങൾ കെയർ സെന്ററും സംയുക്തമായി ഫോഗിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
നാട്ടിക പഞ്ചായത്തിലേക്കുള്ള ഫോഗിങ് മിഷനുകളുടെ വിതരണവും വീടുകൾ അണുവിമുക്തമാക്കുന്നതിന്റെ പഞ്ചായത്ത് ഉദ്ഘാടനവും
ടി എൻ പ്രതാപൻ എം പി നിർവഹിച്ചു.
തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കൊവിഡ്മൂലം പ്രയാസമനുഭവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിൽ
മൂന്നു നേരങ്ങളിലെ ഭക്ഷണം എം പീസ് കെയറിന് കീഴിലുള്ള സമൂഹ അടുക്കളകളിൽ നിന്നും വളണ്ടിയർമാർ എത്തിച്ചുകൊടുക്കുന്നുണ്ടെന്ന്
പ്രതാപൻ പറഞ്ഞു. മനുഷ്യ വേദനകളിൽ പങ്കാളികളാകാൻ കഴിയുന്നിടത്താണ് സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകൻ ഉള്ളതെന്നും ടി എൻ അഭിപ്രായപ്പെട്ടു.
ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ കെ എ ഷൗഖത്തലി അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്സി എ മുഹമ്മദ് റഷീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ എൻ സിദ്ധപ്രസാദ്, പഞ്ചായത്ത് അംഗം റസീന ഖാലിദ്, മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് പി എ നിയാസ്,പി എച്ച് മുഹമ്മദ്, പി എം സിദ്ദീഖ്, പി എം അലി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .