കൂനൂർ ഹെലികോപ്റ്റർ അപകടം; ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു
സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള 13 സൈനിക ഓഫീസർമാർ കൊല്ലപ്പെട്ട കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. അപകടം നടന്ന സമയത്ത് രക്ഷപ്പെട്ട ഒരേയൊരാളായിരുന്നു വരുണ്‍ സിങ്. ബെംഗളൂരുവിലെ വ്യോമസേനാ കമാൻഡ് ആശുപത്രിയിൽവെച്ചാണ് അന്ത്യം. മരണവിവരം വ്യോമസേന ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് പുറത്തുവിട്ടത്. ഉത്തർ പ്രദേശ് കൻഹോലി സ്വദേശിയാണ് വരുൺ സിംഗ്.